Posts

Showing posts from October, 2023

മുളയിടൽ 1 - 20

  മുമ്പാചാര്യവൃതിക്കിടയ്ക്കലവിടേ ചെയ്തെന്നു വന്നാലുമേ  തുമ്പിക്കയ്യനെയാദരിച്ചു ഗുരുവേ വീണ്ടും വരിച്ചീടണം ഇമ്പത്തോടെ മരാദിവാദ്യവിധിയാൽ സേവിച്ചുടുന്നാളയും- മുമ്പിൽ ദീപമെടുത്തിടും സുകൃതിയെത്താനും വരിച്ചീടണം 1 എല്ലാം തന്നെയൊരുങ്ങവേ പണിയണം നന്മണ്ഡപം ചുറ്റിലും നല്ലോണം മറവെച്ചു ഞാറുപടിയും ദിക്കിൽക്കവാടത്തൊടെ ചൊല്ലീടാമമൃതാൽ നിറഞ്ഞൊരിടമാം സോമൻറെദിക്കെണിതെ ന്നുള്ളാകല്പനയങ്കുരാർപ്പണവിധിയ്ക്കീദിക്കെടുത്തീടുവാൻ 2 പന്ത്രണ്ടൊമ്പതുമേഴുമഞ്ചുമിടനാൾ വിട്ടിഷ്ടകാര്യത്തിനാ- യന്തിക്കന്തിമുടിച്ചു യാമമൊഴിയാൻ കാത്തീടണം വിത്തിടാൻ. സ്വന്തം ഗേഹവിശുദ്ധിയിൽ പറയുവാൻ പോകും വിധം കുഞ്ജര- ച്ചന്തം ചേർന്നവനേ യജിച്ചു വിരവിൽ തന്ത്വാദി ചാതിക്കണം 3 വേണ്ടും ശുദ്ധി വിതാനമെന്നിവകഴിഞ്ഞാലങ്ങു നന്നാലുമാ- യുണ്ടാക്കാം പതിനാറു പാലിക നിരത്താനുള്ള പദ്മങ്ങളെ. രണ്ടന്യാബ്ജമതൊന്നിൽ  ബീജനിരയും നീർപാൽവിശുദ്ധങ്ങളായ് രണ്ടാമത്തതിലഷ്ടഗന്ധരജനീനീരും നിരത്തീടണം 4 ആകൽപ്പാന്തമിരുന്നിടേണ്ട ഭഗവത്ചൈത്യസംബന്ധിയായ് നിൽക്കേണ്ടും ക്രിയകൾക്കു മുന്നെ ഹൃദയത്തിൽ തൊട്ട ഭാവത്തിനാൽ ആ കൊമ്പൊന്നു മുറിഞ്ഞവന്നു യജനം ചെയ്തിട്ടു വേദജ്ഞരിൽ നൽകേണം വിധിപോൽ പിഴയ...