മുളയിടൽ 1 - 20

 

മുമ്പാചാര്യവൃതിക്കിടയ്ക്കലവിടേ ചെയ്തെന്നു വന്നാലുമേ

 തുമ്പിക്കയ്യനെയാദരിച്ചു ഗുരുവേ വീണ്ടും വരിച്ചീടണം

ഇമ്പത്തോടെ മരാദിവാദ്യവിധിയാൽ സേവിച്ചുടുന്നാളയും-

മുമ്പിൽ ദീപമെടുത്തിടും സുകൃതിയെത്താനും വരിച്ചീടണം 1


എല്ലാം തന്നെയൊരുങ്ങവേ പണിയണം നന്മണ്ഡപം ചുറ്റിലും

നല്ലോണം മറവെച്ചു ഞാറുപടിയും ദിക്കിൽക്കവാടത്തൊടെ

ചൊല്ലീടാമമൃതാൽ നിറഞ്ഞൊരിടമാം സോമൻറെദിക്കെണിതെ

ന്നുള്ളാകല്പനയങ്കുരാർപ്പണവിധിയ്ക്കീദിക്കെടുത്തീടുവാൻ 2


പന്ത്രണ്ടൊമ്പതുമേഴുമഞ്ചുമിടനാൾ വിട്ടിഷ്ടകാര്യത്തിനാ-

യന്തിക്കന്തിമുടിച്ചു യാമമൊഴിയാൻ കാത്തീടണം വിത്തിടാൻ.

സ്വന്തം ഗേഹവിശുദ്ധിയിൽ പറയുവാൻ പോകും വിധം കുഞ്ജര-

ച്ചന്തം ചേർന്നവനേ യജിച്ചു വിരവിൽ തന്ത്വാദി ചാതിക്കണം 3


വേണ്ടും ശുദ്ധി വിതാനമെന്നിവകഴിഞ്ഞാലങ്ങു നന്നാലുമാ-

യുണ്ടാക്കാം പതിനാറു പാലിക നിരത്താനുള്ള പദ്മങ്ങളെ.

രണ്ടന്യാബ്ജമതൊന്നിൽ  ബീജനിരയും നീർപാൽവിശുദ്ധങ്ങളായ്

രണ്ടാമത്തതിലഷ്ടഗന്ധരജനീനീരും നിരത്തീടണം 4


ആകൽപ്പാന്തമിരുന്നിടേണ്ട ഭഗവത്ചൈത്യസംബന്ധിയായ്

നിൽക്കേണ്ടും ക്രിയകൾക്കു മുന്നെ ഹൃദയത്തിൽ തൊട്ട ഭാവത്തിനാൽ

ആ കൊമ്പൊന്നു മുറിഞ്ഞവന്നു യജനം ചെയ്തിട്ടു വേദജ്ഞരിൽ

നൽകേണം വിധിപോൽ പിഴയ്ക്കു പിഴയായ് ദാനങ്ങളും നാന്ദിയും 5


ഓം ബീജാങ്കുരദേവതാവികൃതിയായ് പുണ്യാഹസമ്പ്രോക്ഷണം 

തദ്ബീജത്തിലണിഞ്ഞ പാലികയിവയ്ക്കായും ചരിച്ചീടണം

ബീജം ശേഷവിശിഷ്ടമാക്കി നളിനം പൂജിക്കണം രണ്ടിലും

യോജിക്കും പടി രക്ഷ ചെയ്തു ജലഗന്ധാദ്യങ്ങൾകൊണ്ടാദരാൽ 6


പാത്രങ്ങൾക്കു വിശുദ്ധി ചെയ്തു സികതാമൃത്ഗോമയങ്ങൾനിറ-

ച്ചോരോ കൂർവുമങ്ങുവെച്ചു യജനം ചെയ്തിട്ടു ബീജത്തിനും

നീരിന്നും മരുതാദിബീജകൃതമാം സംശുദ്ധിയും ചെയ്യണം

പാത്രംവിത്തിവ വിഷ്ണുസോമയജനത്താൽ ധന്യമാക്കീടണം 7


നാമം താൻ മനു വിഷ്ണുവിന്നമൃതബീജത്തലെയാറംഗകം

സോമന്നാദിയിലാദി സം പിറകിലായ് സോമായ നത്യന്തവും

സാമെന്നാദിഷഡങ്ഗകങ്ങളതിലും കൺമൂന്നു പാദ്യാദിയും

സോമൻ ദേവതയായതത്രി ഋഷിയും വൃത്തം വിരാട്ടെന്നുമേ 8


ആപ്യയസ്വ മനൂപചാരമിവരേ പൂജിച്ചു, ദാനംകൊടു-

ത്തത്യന്തം സ്ഥിരചിത്തനായമൃതബീജങ്ങൾ വിതച്ചീടണം

അഗ്ന്യാദീശദിഗന്തമാണു വിതയും തോയോക്ഷയും, വീണ്ടുമേ

തോയപ്രോക്ഷണമാപ എന്നമനുവാൽ ദേവേജ്യയിൽ ചെയ്യണം 9


നെല്ലെള്ളുഴുന്നുതിനവൻപയർസരിഷപാഖ്യം

ചാമാമരാതുവരികാമുതിരായവാഖ്യം 

മുദ്ഗം ശ്ര്യുമാപതിജനാർദ്ദനദുർഗ്ഗകൾക്കു

വിത്തായ് വിതയ്ക്കയിവ വിത്തിലുവിത്തനായോൻ  10


വിത്തിങ്ങു പത്തു  യവവൻപയർകൾ കിഴിച്ചാൽ

കുംഭോദരന്നുമതുപോൽ ഗിരിജാപതിക്കും

സ്കന്ദന്നു വൻപയർചാമകൾവേണ്ട പോലു-

മെന്നാൽ ശിവന്നു പറയുന്നവയും വിതയ്ക്കാം 11


നെല്ലെള്ളുഴുന്നുവരിനെല്ലുയവം തിനാഖ്യം

അയ്യപ്പനോ തുവരികാ മുളനെല്ലു ഖല്വം 

ഗോതമ്പു പത്തുമിവ വിത്തു വിതയ്ക്കവേണം

കാളിക്കു  തീമകനു ചൊല്ലിയ വിത്തു തന്നെ  12


മൂലം തന്നെ വിതയ്ക്കുവാൻ നിഖിലരിൽ മുക്കണ്ണനോ ത്ര്യംബകം

നാലാറക്ഷരമുക്ഷയിൽ ശിവസുതർ മൂവ്വർക്കു, മുക്കണ്ണനിൽ

ചൊല്ലീട്ടുള്ളതു വിത്തിടാൻ, മഹിഷഹന്ത്രിക്കൂപചാരം ജിതം

ചൊല്ലേണം പ്രണവത്രയം നതിയോടെ ശ്രീശേശലക്ഷ്മീശരിൽ 13


സുബ്രണ്യനു ഷണ്മുഖാഖ്യമജിതന്നർക്കാക്ഷരം കാളിയിൽ

മന്ത്രം മൂലമെടുക്ക, വിത്തു കഴുകാൻ വെള്ളത്തിനസ്ത്രം നിജം

മന്ത്രം തത്പുരുഷൻ ശിവന്നതുകഴിച്ചെല്ലാർക്കുമേ മൂലമാം

ചന്ദ്രൻ വന്നു ജനിച്ചപോൽ വളരുവാൻ പാലിൽ നനച്ചീടുവാൻ. 14


മൂലം തന്നെ വിതയ്ക്കുവാൻ നിഖിലരിൽ മുക്കണ്ണനോ ത്ര്യംബകം

നാലാറക്ഷരമുക്ഷയിൽ ശിവസുതർ മൂവ്വർക്കു, മുക്കണ്ണനിൽ

ചൊല്ലീട്ടുള്ളതു വിത്തിടാൻ, മഹിഷഹന്ത്രിക്കൂപചാരം ജിതം

ചൊല്ലേണം പ്രണവത്രയം നതിയോടെ ശ്രീശേശലക്ഷ്മീശരിൽ 13


സുബ്രണ്യനു ഷണ്മുഖാഖ്യമജിതന്നർക്കാക്ഷരം കാളിയിൽ

മന്ത്രം മൂലമെടുക്ക, വിത്തു കഴുകാൻ വെള്ളത്തിനസ്ത്രം നിജം

മന്ത്രം തത്പുരുഷൻ ശിവന്നതുകഴിച്ചെല്ലാർക്കുമേ മൂലമാം

ചന്ദ്രൻ വന്നു ജനിച്ചപോൽ വളരുവാൻ പാലിൽ നനച്ചീടുവാൻ. 14


ഓരോ നേരവുമാസനേജ്യ കഴിയേ പാത്രങ്ങൾ വിത്തെന്നിവ-

യ്ക്കാരാധിച്ചു നനച്ചു ദേവയജനം ചെയ്തിട്ടു രക്ഷിക്കണം

രാത്രിക്കന്നു പറഞ്ഞിടും ഗ്രഹതതിക്കൊന്നും കലർത്താതെയോ 

ചേരും ചേരുവ  ഭൂതകുരമിവ ചേർത്തുള്ളന്നമോ തൂവ്വണം 15


ചുറ്റും തൂവ്വുകതന്നെയാണുചിതമാനേരത്തു ദീപത്തൊടേ

കൊട്ടും വേണ്ടിവരും കുളിക്കണമതങ്ങുള്ളിൽ കഴിച്ചീടുകിൽ 

പറ്റിക്കാം ചരണോപസേചനവുമായ്, തീരുന്ന നാൾ രാവിലേ

കൊണ്ടാടാം ബലിയുദ്വസിച്ചു സകലം ചേർത്തങ്ങു പോയ് വയ്ക്കണം 16


ഭൂതർ പിന്നെ പിതൃക്കൾ യക്ഷരിവരേ നാഗങ്ങളേ ബ്രഹ്മനേ

പിന്നീടായ് ശിവനേയുമേറ്റമൊടുവിൽ വിഷ്ണ്വെന്ന ശബ്ദത്തെയും

അന്തത്തിൽ ഫലദാനതൽപരതയാൽ കൂട്ടിഗ്രഹിച്ചീടുമെ -

ന്നർത്ഥം വന്നിടുമാ വചസ്സരുമയാലോതൂ ഗ്രഹേഭ്യോ നമഃ: 17


രണ്ടാൾചേർന്നവനും ഹരിക്കുമതുപോലമ്മയ്ക്കുമിപ്പോലെയാം

ബ്രഹ്മൻ ഭൂതരുമിന്ദ്രനും ബലികളിൽ ഗന്ധർവ്വയക്ഷങ്ങളും 

രക്ഷ: പിന്നെ പിശാചു വിഷ്ണു പിറകിൽ വിഘ്നാഖ്യനും സ്കന്ദനും

പിന്നീടായ് ശിവനും ശിവയ്ക്കു ശിവനും വിഘ്നം മുടിപ്പോനുമേ 18


അച്ഛന്നോതിയ വിത്തടുക്കെ ഗുഹനം വിഷ്ണൂക്ത,മല്ലങ്കില-

ങ്ങച്ഛന്നോതിയവിഘ്നനിഷ്ഠരൊടുവിൽ സ്കന്ദഗ്രഹം ചേർക്കണം.

ഭൂതർ പിന്നെ പിശാചുയക്ഷർ വിരവിൽ നാഗാഖ്യരും ബ്രഹ്മനും

ശാസ്താവിൽ ശിവവിഷ്ണുവും  പിതൃഗണം സർവർകളാം ദേവരും 19


സൃഷ്ട്യാദിക്കു തികഞ്ഞതാമിടമൊരുക്കീടുന്നനേരത്തതിൽ

കഷ്ടങ്ങൾ വരുവാതിരിക്കുവതിനങ്ങാനന്ദപൂർണ്ണാമൃതം

സൃഷ്ടിക്കേണമതിന്നു സോമമയമാം ബീജങ്ങളെ ചുറ്റിലും

പുഷ്ടിപ്പിച്ചു നിറുത്തുമീ ക്രിയകളാൽ പൂർണ്ണാമൃതത്വം ഫലം 20

Comments

Popular posts from this blog

പ്രാസാദശുദ്ധി

ബിംബപരിഗ്രഹം 1-24