പ്രാസാദശുദ്ധി
പ്രാസാദം പ്രാസങ്ങളൊത്ത കവിതപോൽ പ്രാപ്യമായാലതു സാർത്ഥമാകാൻ
ശിൽപ്പിയിൽ നിന്നും പരിഗ്രഹിച്ചൂരാളൻ ദേശികക്കൈകളിൽ നൽക വേണം
ഏറ്റീടും മുമ്പായി ഗർഭഗൃഹത്തിലും ചുറ്റുമളിന്ദത്തിലും പുറത്തും
ശിൽപി ഗൃഹപതി തന്ത്രിയിവരെല്ലാം വേണ്ടപോൽ നോക്കീട്ടു തൃപ്തിയായാൽ
പ്രാസാദപ്പൊക്കത്തിൻ മേലേ പ്രസാദത്താൽ ഉള്ളു കവിയുന്ന സമ്മാനത്താൽ
ശിൽപിയെ, പ്രാസാദവേലകൾ ചെയ്തോരെ എല്ലാമെ നന്നായ് പരിഗണിയ്ക്ക
കോവിൽ മുഴക്കോലാൽ തൊട്ടു കൊടുക്കവേ ഊരാളനാദരത്തോടെ വാങ്ങൂ.
തന്ത്രിയിരുകയ്യിൽ ദർഭയുമേന്തിക്കൊണ്ടോങ്കാരം കൊണ്ടൊന്നു നോക്കി പിന്നെ
സമ്പ്ലുതതാരത്താൽ സംഗ്രഹിച്ചീടേണം ആദരത്തോടഭിവാദ്യം പോലെ
ദീപവും മുമ്പായി ശ്രീകോവിലിന്നുള്ളിലും ചുറ്റിലും ചുറ്റി നടന്നു നോക്കി
കോവിലിനുള്ളും പുറവും തെളിനീരൊഴിച്ചൊരു ശുദ്ധിയും വന്നു ചേർന്നാൽ
ഗർഭഗൃഹമിടനാഴിയിവിടെല്ലാം ശ്രീ പകരനായ് വിളക്കുവെച്ച്
കോവിലിൻ തെക്കുവശത്തേയ്ക്കു നീങ്ങി ഗണേശന്നു പദ്മത്തിൽ പൂജചെയ്വൂ.
ബ്രഹ്മാർപ്പണത്തോളമായാലിടത്തായി ഗോമയലേപനം ചെയ്തിടത്ത്
മുന്നൂൽ മുതലാകും ദ്രവ്യങ്ങളെല്ലാമേ പുല്ലാലെ തൊട്ടിട്ടു ചാതിക്കണം
ചാണകസ്പർശത്തിൽ ദർഭപ്പുൽ മാറണം. പിന്നീടു മേലൊരു പുല്ലിടണം
ശോഷണാദ്യം മൂന്നു ചെയ്തു യജിക്കണമോങ്കാരങ്കൊണ്ടു ജലാദ്യങ്ങളാൽ
മേലുള്ള പുല്ലു കളഞ്ഞിട്ടു പുല്ലാലെ മന്ത്രമതാതു ജപിച്ചീടണം.
താരത്തിന്നക്ഷരം സൂത്രത്തിൽ മാലയിൽ താരമിവരണ്ടും വേണ്ടിടത്ത്
യം ബീജം മുഷ്ടിയിൽ ഗോമയത്തിങ്കൽ വം എല്ലാർക്കും രം ബീജം തുന്ദുഭത്തിൽ
പക്ഷിക്കൊടിയനു ക്ഷ്രൗം മുഷ്ടിഗോമയമെന്നിവ രണ്ടുമേ മുന്നേപ്പോലെ
പഞ്ചഗവ്യത്തിങ്കൽ തത്വങ്ങളഞ്ചുമേ കൈലാസവാസിക്കു പഞ്ചബ്രഹ്മം
മൂലം വികിരത്തിലെല്ലാർക്കും വിഷ്ണുവിൽ പന്ത്രണ്ടു വർണ്ണമാം മന്ത്രം വേണ്ടൂ.
മുഷ്ടിക്കു പിന്നേയും വം ഗന്ധവാരിക്കും ദർഭപുഷ്പാക്ഷതത്തിന്നും മൂലം
പക്ഷാന്തരമായി നൂലിന്നു വർമ്മവും ഗവ്യത്തിനസ്ത്രവും ചൊല്ലീടുന്നു
തൊട്ടു ജപിച്ചു കഴിഞ്ഞാലവകളെ രക്ഷിച്ചു പൂജ മുഴുവനാക്കേ
അർഘ്യമവസനീയത്തോളമാകുവിൽ യോഗ്യന്മാരായുള്ള ദ്യവ്യന്മാർക്ക്
കൊമ്പും കുളമ്പുമേ കെട്ടിച്ച പൈക്കളെ ധാരാളം ദ്രവ്യങ്ങളോടുകൂടെ
അർപ്പിച്ചനുഗ്രഹം വാങ്ങി വിഘ്നേശനെ വിഘ്നവിഘ്നത്തിന്നു യാചിക്കണം
ആനമുഖനേയുമുദ്വസിച്ചാമത്ന്രംകൊണ്ടു ലയാംഗത്തെ ചെയ്തീടണം
തന്മന്ത്രപ്രാണായാമാംഗദിയേയും ചെയ്തതുജ്വലദ്ദീപവാദ്യങ്ങളോടെ
കോവിലിൻ മുന്നിൽചെന്നസ്ത്രത്താൽ നോക്കി ഫഡന്തപ്രണവോക്ഷാരക്ഷ
ചെയ്ത്
നൂൽമാലയീശാശതൊട്ടിട്ടങ്ങീശാശാനിഷ്ഠമായ് ചറ്റൂ കപോതത്തിൻമേൽ
ഗർഭഗൃഹാദിയിലെല്ലാമേയുള്ളിലും
പ്രാസാദച്ചുറ്റിൽ പുറത്തുമായി മുഷ്ട്യാദിയീശാദിയീശാന്തമായിത്താൻ വേണ്ടതിൽ വണ്ണം പ്രയോഗിക്കുക.
പ്രാസാദച്ചുറ്റിൽ നടതൊട്ടവസാനമങ്ങു നടയിൽ താനെന്നു പക്ഷം.
ധൂപവും ദീപവും മൂലമനുവിനാൽ കാണിച്ചു ശക്തിമൂലങ്ങളാലെ
പൂവ്വാരാധിച്ചു ഗൃഹത്തിനു രക്ഷചെയ്തസ്ത്രകലശത്തെ പൂജിക്കുക.
നൈരൃതകോണൊഴിച്ചേതെങ്കിലും കോണിൽ താഴെ തലയായകൂർച്ചത്തൊടെ
സ്വാസ്ത്രത്തെയാവാഹിച്ചർച്ചിച്ചു രക്ഷിക്ക ദേവഗേഹത്തിൻറെ രക്ഷയ്ക്കായി
ദുർഗ്ഗയ്ക്കും ചക്രിക്കും ശങ്കരശ്രീശനുമസ്ത്രം സുദർശനമാറക്ഷരം
അംഗമാവിസുധീസഞ്ജ്വാലാചക്രങ്ങൾ യോജിപ്പിച്ചൃഷ്യാദ്യഹിർബുധ്ന്യനും
പിന്നെയനുഷ്ടുപ്ശ്രീചേർന്നസുദർശനമൊത്തമഹാവിഷ്ണു ദേവതയും
പാശുപതാസ്ത്രം ഗണപത്യുമാപതിഭൈരവിമാർക്കെല്ലാമസ്ത്രമന്ത്രം.
ആറക്ഷരങ്ങൾകൊണ്ടാറംഗമൃഷ്യാദ്യഘോരനനുഷ്ടുപ്പു പാശപത_
എന്നാദ്യമുള്ളോരു രുദ്രനാം ദേവത ബാക്കി ശ്രീരുദ്രനു ചൊന്നപോലെ.
ജ്വാലാമാലിന്യാദി ഹും ഗുഹന്നസ്ത്രമാമക്ഷരത്താലംഗം ശേഷമാദ്യം
അസ്ത്രം ജ്വലഘൃണിഹുംഫളെന്നാര്യങ്കലക്ഷരത്താലംഗം ശേഷമാദ്യം
രക്ഷോഘ്നഹോമത്തിന്നോതുന്ന മന്ത്രങ്ങളഷ്ടോത്തരശതമസ്ത്രമന്ത്രം
എല്ലാമെ സർഷപം സ്പർശിച്ചു മന്ത്രിച്ചു മുൻപോൽ വിതറുക മന്ദിരത്തിൽ
വാതിലടച്ചെട്ടുദിക്കിലുമസ്ത്രതാതാൽ പുഷ്പമാരാധിച്ചു രക്ഷിക്കുക.
അഗ്നിയിലഗ്നിയിട്ടഗ്നിമുഖംമുടിഞ്ഞായതിൽ രക്ഷോഹണാദിദ്വയം
യാജ്യാപുരോനുവാക്യത്തോടെ പക്വവുമാജ്യം. കൃണുഷ്വാദി മന്ത്രത്താലും
യേദേവാദ്യഞ്ചാലും ജാതാദിയഞ്ചാലും വ്യാഹൃതിനാലാലും ഹോമിക്കണം .
നൂറ്റട്ടുരു കടലാടിനൈയ്യന്നനൈയ്യസ്ത്രത്താൽ ഹോമിക്ക പൂർണ്ണായുതം
കാളിക്കു ഹ്രീംഹുഫളെന്നാം ചതുർദ്രവ്യം ഹോമിക്കാനെന്നുണ്ടു വ്യത്യാസവും.
ഭസ്മപ്രണീതാജലം കടലാടിനീർസമ്പാതമിശ്രിതത്തോടു ചേർത്ത്
ഹോമമന്ത്രങ്ങളുമഷ്ടോത്തരശതമസ്ത്രവും മന്ത്രിച്ചു കോവിലിൻറെ
വാതിൽ തുറന്നസ്ത്രമന്ത്രത്താൽ സ്പർശിക്ക മുന്നേപ്പോൽ ദീപവാദ്യങ്ങളോടെ
ആതീയ്യുതാനീശഭാഗത്തു നിക്ഷേപിച്ചായതിൽ ചെയ്യേണം വാസ്തുഹോമം
വാസ്തുകലശങ്ങൾ തീയ്യിന്നു തെക്കായ് പരിധിക്കു മുന്നേ യജിക്കവേണം
നെല്ലരിയെള്ളുകടുകിവ വസ്ത്രാന്തരിതമായ് പീഠം വിരിച്ചിട്ടതിൽ
വിഷ്ടരം വഹ്നികറുകകുശയിവ വെച്ചിട്ടധോഗ്രമാം കൂർച്ചവുമായ്
മൂലത്താൽ തണ്ഡുലതങ്കം നിറച്ചു പടിഞ്ഞാറേ കുംഭത്തിൽ പൂജിക്കണം.
രത്നവും സ്വർണ്ണവും തണ്ണീരും പൂരിക്കാൻ മറ്റേതിൽ ശന്നോദേവ്യാദി മന്ത്രം
രണ്ടുരു പാദങ്ങളാവർത്തിച്ചംഗമിരട്ടക്കൺ പാദ്യാദ്യുപഹാരങ്ങൾ
സിന്ധുദ്വീപൻ ഗായത്രീ ശാന്തി ഛന്ദസ്സു നീരാജനം ചെയ്തു വസ്ത്രം മൂടി
രക്ഷിക്ക രണ്ടുമേ. ചെയ്ക പരിധ്യദിപക്വഹോമത്തിനു വാസ്തോഷ്പതേ
ആദ്യം പ്രതിജാനീഹ്യാദ്യവും പിന്നീടു ശഗ്മയാദ്യത്തേയും കൂട്ടിച്ചേർത്ത്.
ആജ്യാഹുതിക്കായി വാസ്തോഷ്പതേ ധ്രുവാസ്ഥൂണാദി ജാതാദി ശന്നസ്സൂക്തം
ഭൂരാദി. രുദ്രന്നു ജാതാദിസ്ഥാനത്തു ഹോമിക്ക സദ്യാദി പഞ്ചബ്രഹ്മം
കൈടഭമാരാരിക്കഞ്ചാകും തത്വങ്ങൾ ജാതാദിയഞ്ചിനും മുന്നിൽ വേണം
ഷണ്മന്ത്രം ഷണ്മുഖനായതിൻ ശേഷവും സ്വസ്ത്യാദി കാളിക്കു ശന്നശ്ശേഷം
വഹ്ന്യാജ്യാന്നജ്യങ്ങൾ ഗവ്യാക്തദൂർവ്വകൾ നൂറ്റെട്ടു ഹോമിക്ക ശന്തിയാലെ
തൃഷ്ടുപ്പു ദുർഗ്ഗയ്ക്കു വഹ്ന്യാദി നാലിനും മൂലം കറുകയ്ക്കു കാർവർണ്ണന്
ആര്യനും താരകാരിക്കുമേ ഗായത്രിയായീടാം ദ്രവ്യങ്ങൾ ഹോമിച്ചീടാൻ
ഹോമപ്രണീതയെ മാർജ്ജിച്ചാൽ വഹ്നിക്കു പൂർവ്വത്തിൽ വഹ്നിക്കുഴയുമിട്ട്
ശേഷഹവിസ്സിനാൽ തൂകണമോന്നമോരുദ്രാദിയായീടൂം മന്ത്രത്താലെ
വഹ്നിക്കുഴയെന്നു തന്ത്രസമുച്ചയം ചൊല്ലീല എന്നാൽ നടപ്പുണ്ടത്
അന്വാധാനത്തോടു കൂടിയോരെന്നാകിൽ രക്ഷോഘനഹോമത്തിന്നാജ്യഭാക്കിൻ
പിന്നാലെ രക്ഷോഹാഗ്നി: എന്നു ചേർക്കണം വാസ്തോഷ്പതി: എന്നും മറ്റേതിന്നും
തീയ്യിൻ കിഴക്കും വടക്കുകിഴക്കുമാല്ലെങ്കിൽ നേരെ വടക്കുമാകാം
ഒമ്പീറ്റൊമ്പതു കള്ളിയിലുള്ളിലെയൊമ്പതു കള്ളിയാൽ സ്വസ്തികവും
തൊട്ടുപുറത്താറാൽ ദിക്കിലുമീരണ്ടാലീരണ്ടും കോണിൽ പുറത്തു ചുറ്റും
മുപ്പത്തിരണ്ടും പുറത്തെട്ടുദിക്കിലുമോരോന്നു കൂട്ടിയതിലും കൂടി
അമ്പത്തിനാലുകടുന്തുടി പദ്മവും ചുറ്റും കുറുമ്പുല്ലുമിട്ടൊരെട്ടും
ഇങ്ങിനെ വാസ്തുബലിക്കുള്ള പദ്മവുമിട്ടിട്ടു ബ്രഹ്മാവിൻ മന്ത്രത്താലെ
ദേഹശുദ്ധ്യാദി ഗണപനിവേദ്യവും പീഠത്തിൻ പൂജയും ചെയ്തതിങ്കൽ
ഈശൻ്റെ കോണിൽ തലയായ് കിടക്കുന്ന വാസ്തുപുരുഷനെ പൂജിക്കുക.
താരം വാം വാസ്തുപുരുഷായയെന്നും നമസ്സും കലർന്നുള്ള മന്ത്രംകൊണ്ട്
വാമാദ്യംഗത്തോടെ വാസ്തുപുരുഷനെയാവാഹ്യച്ചർഘ്യപുഷ്പാഞ്ജല്യന്തം
ചെയ്തദ്ദേഹത്തിൻ്റെ നാഭീപദ്മത്തിങ്കൽ പദ്മസമുദ്ഭവപൂജ ചെയ്ക
മന്ത്രമോന്തത്സത് നമോ ബ്രഹ്മണേ തത്സതെന്നും നമസ്സുമേ ചേർത്തുകൊണ്ട്.
ആറുപദത്തിനാലംഗം പ്രജാപതിർഗായത്രീ ബ്രഹ്മാവുമൃഷ്യാദികൾ
മന്ത്രദ്രഷ്ടാവാമൃഷി ശതാനന്ദനെന്നുള്ളോരു പക്ഷം കരിയന്നൂരിൽ
അസ്ത്രം സുദർശനമർഘ്യാദ്യുപഹാരം നിർമ്മാല്യധാരിയായ് വിഷ്വക്സേനൻ
നിർമ്മാല്യധാരിക്കു മുമ്പായി വാസ്തുവിൽ വാണീടുന്നോരേയും പൂജിക്കണം
ആര്യക്കും ചക്രിക്കുമാര്യകനാദിയെയാദ്യാവൃതിയിൽ പ്രദക്ഷിണമായ്
ഈശാദിയായിട്ടീശാനാദി പൂർവ്വാദി ദിക്കുകളിൽ ശർവ്വസ്കന്ദാദിയും
ഈശാദികോണിൽ ചരക്യാദി പൂർവ്വാദി എട്ടിടത്തായി ദേവഗ്രഹാദി
ബ്രഹ്മനു നേദിച്ചാൽ വാസ്തുപുരുഷനും ബ്രഹ്മനും മുമ്മൂന്നു തൂകവേണം
അന്നം കുശാക്ഷതസൂനസമ്മിശ്രമായ് നീർച്ചേർത്തു നേരേ നടുക്കിലായി
ബാക്കിയെല്ലാർക്കുമേ പൂജിച്ച ദിക്കിലായോരോരോ വട്ടവും തൂകീടണം
നിഷ്ഠയിൽ തുഷ്ടരായ് വാണീടും ദേവതാക്കൂട്ടത്തെ കൽപ്പിച്ചു രക്ഷിക്കണം
ശർവ്വാദിശിഷ്ടർക്കു പൂജയ്ക്കീശാനാദിയാപാദിശർവ്വസ്കന്ദാദി ശേഷം
ഉള്ളിലെ കോണിലണഞ്ഞോരതേദിക്കിലന്ത്യത്തെയാദ്യമായ് പൂജിക്കണം
എല്ലാമേ തൂകിക്കഞ്ഞാൽ വിരിഞ്ചനു വീണ്ടുമേ തൂകിമുടിക്കവേണ്ടു
ഭസ്മപ്രണീതാജലഗവ്യമിശ്രമാം വാസ്തുസമ്പാതം ഹുതിമന്ത്രവും
ശാന്തിയും തൊട്ടു ജപിച്ചു ഗൃഹത്തിങ്കൽ ത്വംവിപ്രമന്ത്രത്താൽ സ്പർശിക്കണം.
മുന്നിൽ തളക്കല്ലിൽ പദ്മത്തിൽ പ്രാസാദരുപനാം ദേവനെയാവാഹിച്ച്
വാസ്തുകലശങ്ങളാടിയജിച്ചർഘ്യപുഷ്പാഞ്ജല്യാദിയും ചെയ്കവേണം
എല്ലാർക്കും മൂലം താൻ പ്രാസാദമൂർത്തിക്കു മൂലം ശിവനതു
പ്രാസാദമാം
താരനതികൾക്കിടയിലായ് ഹൗമെന്നു ചൊല്ലിയാൽ പ്രാസാദമന്ത്രമാകും
ഹാമാദിയായീടുമംഗം ഹോമെന്നുമുക്കണ്ണിൽ ഹരൻ്റേതു ബാക്കിയെല്ലാം
ഓംവാസ്തുദേവതാ: എന്നും പ്രിയന്താമെന്നുള്ളതും ചേർത്ത വിശേഷത്താലെ
പുണ്യാഹവും ചെയ്തു
പിന്നെ ശിവം വാസ്തുവെന്നതു മൂന്നുരുവാശംസിച്ച്
നീരാജനം
ചെയ്തു രക്ഷിക്കിൽ ദേവൻറെ സ്ഥൂലശരീരത്തിൻ ശുദ്ധിവരും
ഭക്തിയോടീശുദ്ധി ചെയ്യുകിൽ ഭക്തർക്കു ദേഹഗേഹങ്ങൾക്കു ദോഷം തീരും
ബ്രഹ്മാണ്ഡരൂപൻറെ ഗേഹവിശുദ്ധിയാൽ പിണ്ഡാണ്ഡശുദ്ധിയും വന്നേ തീരൂ.
Comments
Post a Comment