Posts

ബിംബശുദ്ധികലശം 1-21

  ധ്യാനാധിവാസത്തിനൊരറ്റ നാളു മുന്നം വടക്കായ് സ്ഥലശുദ്ധി ചെയ്ത് മെനഞ്ഞിടൂ സപ്തദശാഖ്യപദ്മം ശ്രീനാഥനന്യർക്കതു രന്ധ്രഖണ്ഡം 1 നാൽപ്പാമരം കൂവളമാവശോകം നീപാർജ്ജുനം ചമ്പകമോടിലഞ്ഞി നൽപ്ലാശുമാം പാദപപല്ലവങ്ങ- ളർപ്പിക്കണം ദൈവികവഹ്നികോണിൽ 2 ഗോരോചനം പതിമുകോഭയചന്ദനങ്ങൾ നന്ദീകുരുക്കുത്തി മുളച്ചദർഭ ദൂർവ്വാദളം പിച്ചകസർഷപങ്ങൾ നിറക്കണം കന്നി വരുന്ന കോണിൽ 3   സ്വർണ്ണം യവം നെല്ലു തിലംദ്വികൂല- മൺരൂപ്യകം ചാണി മരുത്തിൽ വഹ്നി കഞ്ഞുണ്ണിശൂലീൽശതമൂലിയിഞ്ചീ ക്രാന്തീ സഹാ ചിറ്റമൃതും കവിട്ടേം 4 ഫലം പടിഞ്ഞാറിനി തെക്കു ഗവ്യം ക്വാഥം കിഴക്കുത്തരയായദിക്കിൽ  വയമ്പുമാനച്ചുവടും ചറൂളേം  കുമാരിയും ചിറ്റമൃതും ഗുളൂചീം 5 വല്യേ ചെറ്യേ വഴ്തിനകൾ നിറയ്ക്കാം മദ്ധ്യത്തിൽ വാൽമീകമൃദേഴിടത്തെ ആദ്യാദി സോമായ വനസ്പതിയ്ക്ക- ങ്ങന്ത്യത്തിലന്തർഗ്ഗതി ങേ നമസ്സും 6  അകത്തു ചേർക്കൂ മനുവൊമ്പതിന്നും ദിക്കോൺനടുക്കെട്ടുമണത്തിൽ മൂലം ബാക്കിക്കു തണ്ണീരതിനർക്കവർണ്ണം വൈകുണ്ഠവാസിക്കിതു ബിംബശുദ്ധി 7 പ്രാക്കിൽ കഷായം പുഷാഖ്യനാലും തെക്കഞ്ചുഗവ്യങ്ങളഘോരനാലും നീർക്കയ്യനിൽ ചാരമജാഖ്യനാലു മാർക്കിക്കെതിർ മൃത്തിക വാമനാലും 8 ഹൃത്താലെയഗ്നീൽ പശുവിൻറെ മൂത്രം യാതുസ്ഥലത്തായ് ശിഖയാ

പ്രാസാദശുദ്ധി

  പ്രാസാദം പ്രാസങ്ങളൊത്ത കവിതപോൽ  പ്രാപ്യമായാലതു സാർത്ഥമാകാൻ ശിൽപ്പിയിൽ നിന്നും പരിഗ്രഹിച്ചൂരാളൻ ദേശികക്കൈകളിൽ നൽക വേണം  ഏറ്റീടും മുമ്പായി ഗർഭഗൃഹത്തിലും ചുറ്റുമളിന്ദത്തിലും പുറത്തും ശിൽപി ഗൃഹപതി തന്ത്രിയിവരെല്ലാം വേണ്ടപോൽ നോക്കീട്ടു തൃപ്തിയായാൽ  പ്രാസാദപ്പൊക്കത്തിൻ മേലേ പ്രസാദത്താൽ ഉള്ളു കവിയുന്ന സമ്മാനത്താൽ ശിൽപിയെ, പ്രാസാദവേലകൾ ചെയ്തോരെ എല്ലാമെ നന്നായ് പരിഗണിയ്ക്ക  കോവിൽ മുഴക്കോലാൽ തൊട്ടു കൊടുക്കവേ ഊരാളനാദരത്തോടെ വാങ്ങൂ. തന്ത്രിയിരുകയ്യിൽ ദർഭയുമേന്തിക്കൊണ്ടോങ്കാരം കൊണ്ടൊന്നു നോക്കി പിന്നെ സമ്പ്ലുതതാരത്താൽ സംഗ്രഹിച്ചീടേണം ആദരത്തോടഭിവാദ്യം പോലെ ദീപവും മുമ്പായി ശ്രീകോവിലിന്നുള്ളിലും ചുറ്റിലും ചുറ്റി നടന്നു നോക്കി കോവിലിനുള്ളും പുറവും തെളിനീരൊഴിച്ചൊരു ശുദ്ധിയും വന്നു ചേർന്നാൽ ഗർഭഗൃഹമിടനാഴിയിവിടെല്ലാം ശ്രീ പകരനായ് വിളക്കുവെച്ച് കോവിലിൻ തെക്കുവശത്തേയ്ക്കു നീങ്ങി ഗണേശന്നു പദ്മത്തിൽ പൂജചെയ്വൂ. ബ്രഹ്മാർപ്പണത്തോളമായാലിടത്തായി ഗോമയലേപനം ചെയ്തിടത്ത് മുന്നൂൽ മുതലാകും ദ്രവ്യങ്ങളെല്ലാമേ പുല്ലാലെ തൊട്ടിട്ടു ചാതിക്കണം ചാണകസ്പർശത്തിൽ ദർഭപ്പുൽ മാറണം. പിന്നീടു മേലൊരു പുല്ലിടണം ശോഷണാദ്യം മൂന്നു ചെയ്തു യജ

ബിംബപരിഗ്രഹം 1-24

  മണ്ണലോ ദാരുവാലോ പ്രതികൃതി സുശിലാലോഹരത്നങ്ങളാലോ കണ്ണിന്നാനന്ദമേകും വടിവിലഴകിനാൽ സൃഷ്ടിചെയ്തന്നു വന്നാൽ കണ്ണിന്നുല്ലേഖനം ചെയ്തതധിവസനദിനത്തിൻറെ മുന്നെ ക്രമത്താൽ.  തണ്ണീർക്കുള്ളിൽ കിടത്തൂ മുനിശരഗുണഭൂമ്യർദ്ധമാകും ദിനങ്ങൾ 1 അന്നാളിൽ സൂര്യനസ്തംഗിരിയുടെയരികിൽ പോകുവാനായ് തിരിക്കേ  നന്നായീശൻറെ കോണിൽ പ്രതിമ പകരുവാൻ മണ്ഡപം തീർത്തണിഞ്ഞ് വിഘ്നേശന്നിജ്യ ചെയ്താൽ കനകതളികയിൽ ചേർക്ക സർപ്പിസ്സുതേനും പിന്നീടാ ശോധനോക്തദ്രവിണനിചയവും വെച്ചു ചാതിക്കവേണം 2 വാദ്യം ഘോഷിക്കേ ദീപം നിറപറയിവയാലർച്ചയേ മണ്ഡപത്തിൽ ശയ്യാപദ്മത്തിലേയ്ക്കായ് ഹൃദയനതികലർന്നാദരിച്ചാനയിക്ക ആയേയ്ക്കാമമ്പലത്തിൽ നടയുടെ തുറവങ്ങേതു ദിക്കിൽ തിരിഞ്ഞും ശയ്യയ്ക്കഗ്രം കിഴക്കെന്നറികയെവിടയും കോവിൽനോക്കിക്കിടത്താൻ 3 ചാരെച്ചെന്നാൽ തളിപ്പു കനകകൃതകമാം സൂചിയാൽ മാക്ഷികാജ്യം  കോരിക്കൺകീറിയിട്ടായിമകളെഴുതിടു താരതേജസ്സു ചേർത്ത്.  വസ്ത്രത്താൽ മൂടിയിട്ടാ സ്ഥപതി വിരവിനാൽ കൺതുറന്നാൽ തളിച്ചാ നേത്രത്തിൽ മാക്ഷികാജ്യം പകരുക നയനം പൂർണ്ണമാകുന്നപോലെ 4 സൃഷ്ടിക്കും ലോകമെല്ലാം സ്ഥിതിയിലമരുവാൻ ശ്രീഹരിക്കേകിടുമ്പോൽ സൃഷ്ടിച്ചുള്ളോരു ബിംബം പരിചരണവിധാനത്തിനാൽ രക്ഷ ചെയ്വാൻ നീട്ടീടും